കാണാൻ ആളില്ല; ‘കേരള സ്റ്റോറി 2’ പ്രദർശനം കേരളത്തിൽ റദ്ദാക്കി​

കൊച്ചി: തിയേറ്ററുകളിൽ കാണികൾ എത്താത്തതിനെ തുടർന്ന് ‘കേരള സ്റ്റോറി 2’ സിനിമയുടെ കേരളത്തിലെ പ്രദർശനങ്ങൾ റദ്ദാക്കി. കൊച്ചിയിലെ പ്രമുഖ തിയേറ്ററുകളായ ഷേണായിസ്, ഫോറം മാൾ, കൂടാതെ കണ്ണൂരിലെ രണ്ട് തിയേറ്ററുകൾ എന്നിവിടങ്ങളിലെ ഷോകളാണ് ഒഴിവാക്കിയത്. പല തിയേറ്ററുകളിലും വെറും ഏഴ് പേർ മാത്രമാണ് സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇത്രയും കുറഞ്ഞ ആളുകൾക്കായി പ്രദർശനം നടത്തുന്നത്സിനിമയുടെ

പ്രദർശനത്തിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂർ ലിബർട്ടി തിയേറ്ററിലും എറണാകുളം ഷേണായിസിലും പ്രതിഷേധക്കാർ പ്രദർശനം തടഞ്ഞു.​തിയേറ്ററുകളുടെ തീരുമാനം: കാണികളുടെ കുറവും പ്രതിഷേധ സാഹചര്യവും പരിഗണിച്ച് കൂടുതൽ സ്ഥലങ്ങളിൽ പ്രദർശനം തുടരേണ്ടതില്ലെന്ന് തിയേറ്റർ ഉടമകൾ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *