‘ദി കേരള സ്റ്റോറി 2’ ഇന്ന് തിയേറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ, വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ‘ദി കേരള സ്റ്റോറി 2’ ഇന്ന് പ്രദർശനം ആരംഭിക്കുന്നു. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങും.

സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്നും സെൻസർ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്നും നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, ചിത്രത്തിന് 15 ദിവസത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി.

വെറും ടീസറിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയെ വിലയിരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമ മതസൗഹാർദത്തെ തകർക്കുന്നില്ലെന്നും, റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമായിരുന്നു അണിയറ പ്രവർത്തകർ കോടതിയിൽ അറിയിച്ചത്. കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ഹർജിക്കാരുടെ വാദം നിലനിൽക്കെത്തന്നെയാണ് ഇപ്പോൾ പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *