​’കേരള സ്റ്റോറി 2′ റിലീസിന് അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി​

കൊച്ചി: ‘കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ചിത്രത്തിന്റെ പ്രദർശനത്തിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.​

സിനിമ പുറത്തിറങ്ങുന്നത് സാമുദായിക സൗഹാർദ്ദത്തെ ബാധിക്കുമെന്നും വിഭജനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ റിലീസ് തടഞ്ഞത്. സെൻസർ ബോർഡിന്റെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധന ഉണ്ടാകണമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് സിനിമയുടെ പ്രദർശനാനുമതി ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *