ആലപ്പുഴ: സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും. ആരോഗ്യ മന്ത്രിക്കെതിരായ കെഎസ് യു പ്രതിഷേധവും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് യാത്ര ജില്ലയിലെത്തുന്നത്.
രാവിലെ 8:30-ന് ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് വി.ഡി സതീശൻ മാധ്യമങ്ങളെ കാണും. ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ ഇന്ന് യാത്ര പ്രവേശിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് ആലപ്പുഴയിലുണ്ട് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധയാകർഷിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
