തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ പങ്ക് മറച്ചുപിടിക്കാനാണ് സർക്കാർ ഈ നാടകം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരെ കൃത്യമായ പരാമർശങ്ങളില്ല. യഥാർത്ഥ പ്രതികളായ മന്ത്രിമാരെ രക്ഷിക്കാനും സ്വർണ്ണക്കൊള്ളയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുമാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.ആരാണ് ജയിലിൽ പോകേണ്ടത്?: വാസവനും കടകംപള്ളിയുമാണ് യഥാർത്ഥത്തിൽ നിയമനടപടി നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
