കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമായേക്കും.
തെക്കൻ കേരള തീരത്തിന് സമീപം, തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലായാണ് നിലവിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കുക.
മഴയുള്ള സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *