കേരളത്തിൽ ബിജെപി യഥാർത്ഥ ബദലെന്ന് കിരൺ റിജിജു, എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

എറണാകുളം: കേരളത്തിൽ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വ്യക്തമായ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. എൻഡിഎ എറണാകുളം റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ കേവലം സാന്നിധ്യം അറിയിക്കാനായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ, ഇത്തവണ കേരളത്തിലെ യഥാർത്ഥ രാഷ്ട്രീയ ബദലായി ബിജെപി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയമായിരിക്കും ഇത്തവണത്തെ ചർച്ചാവിഷയമെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. നാടിന്റെയും വരുംതലമുറയുടെയും ഭാവി മുൻനിർത്തിയുള്ള പോസിറ്റീവ് ക്യാമ്പയിനാണ് എൻഡിഎ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *