ന്യൂഡൽഹി: എൻസിപി നേതാവ് അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ഈ മാസം 28-ന് വ്യോമയാന മന്ത്രാലയം പുറത്തുവിടും. അപകടത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് അജിത് പവാറിന്റെ കുടുംബാംഗവും എംഎൽഎയുമായ രോഹിത് പവാർ ആരോപിക്കുന്നത്.
യാത്ര വൈകിപ്പിച്ചതിന് പിന്നിൽ ഒരു മുതിർന്ന നേതാവിന്റെ ഇടപെടലുണ്ടെന്നും, അപകടത്തിന് മുൻപുള്ള പൈലറ്റിന്റെ സന്ദേശങ്ങൾ ലഭ്യമല്ലാത്തത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദ്യമുയർത്തി. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരണപ്പെട്ടിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതോടെ അപകടകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
