ഫിലിപ്പ് മമ്പാടിനെതിരെ കുരുക്ക് മുറുകുന്നു: പ്രത്യേക സംഘം അന്വേഷിക്കും; റിമാൻഡ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാടിനെതിരെയുള്ള പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത് പ്രതി പെൺകുട്ടിയെ കരുതിക്കൂട്ടി പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറ്റകൃത്യത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കാൻ പ്രതി ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *