വി.എസ്സിന്റെ മലമ്പുഴയിലേക്ക് മകൻ? മത്സരസാധ്യത തള്ളാതെ അരുൺ കുമാർ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. മത്സരസാധ്യതകൾ പൂർണ്ണമായും തള്ളിക്കളയാതെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

മലമ്പുഴയിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഇതുവരെ തന്നോട് ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ, തന്റേത് ഒരു പാർട്ടി കുടുംബമാണെന്നും പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലമ്പുഴ അച്ഛനും തനിക്കും വൈകാരികമായി വലിയ ബന്ധമുള്ള ഇടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എ. സുരേഷ് മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുൺ കുമാർ പറഞ്ഞു. വി.എസിന് പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷൺ പുരസ്കാരം വേണ്ടെന്നു വെച്ചത് കുടുംബപരമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *