തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21-ാം തീയതി വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഈ ബ്രാൻഡിയുടെ പേര് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് ക്ഷണിക്കുകയും മികച്ച പേരിന് 10,000 രൂപ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്ത ബെവ്കോ എംഡിയുടെ നടപടി വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതി ഈ നീക്കം തടഞ്ഞതോടെയാണ് പേര് രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചത്. നിലവിൽ ‘ജവാൻ റം’ മാത്രമാണ് സർക്കാർ നേരിട്ട് നിർമ്മിക്കുന്ന മദ്യം.
