ശബരിമല സ്വർണ്ണക്കൊള്ള: മൊഴി നൽകാൻ നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ 38 വർഷമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ താൻ അതിഥിയായി എത്താറുണ്ട്. ആ രീതിയിൽ മാത്രമാണ് ഈ ചടങ്ങിലും പങ്കെടുത്തത്. ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുവരണമെന്നും, തന്റെ മൊഴി അന്വേഷണത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്ന അയ്യപ്പഭക്തനാണ് താൻ. സത്യം വെളിച്ചത്ത് കൊണ്ടുവരിക എന്നത് തന്റെ കൂടി കടമയാണെന്നും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിചേർത്തു. അറിയാനുള്ളതെല്ലാം ഇ.ഡി ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *