ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രോസിക്യൂഷൻ എതിർപ്പ് ശക്തം

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കും.

പ്രതിയുടെ ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ വരാനുണ്ട്. നിയമപരമായ വഴി തേടുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച് വൈറലാകാനാണ് ഷിംജിത ശ്രമിച്ചത്. അതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കരുത്. കഴിഞ്ഞ 21 ദിവസമായി ഷിംജിത ജയിലിലാണ്. ഫോറൻസിക് ഫലം വരുന്നത് വരെ ഇനിയും റിമാൻഡിൽ കഴിയേണ്ട സാഹചര്യമില്ല.

ദീപക്കിനെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച അന്വേഷണസംഘം പ്രതിക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുന്നു. താൻ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *