കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണ് ഉണ്ടാകുക. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് ആദ്യ മത്സരം.
മത്സരങ്ങൾ കൊച്ചിയിൽ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ താൽപര്യമറിയിച്ചെന്നും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാൻ സമ്മതമെന്നും ജിസിഡിഎ അറിയിച്ചിരുന്നു. ഐഎസ്എൽ തുടങ്ങിയതു മുതൽ കൊച്ചിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്.
ലയോണൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിൽ നടത്തിയ അറ്റകുറ്റപണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഐഎസ്എൽ തുടങ്ങും മുൻപ് ഇതെല്ലാം തീർക്കുമെന്നും ജിസിഡിഎ അവകാശപ്പെടുന്നു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലിൽ 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം.
