പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൻറെ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്പായിലെ അതിക്രമം. സ്പാ ബലാൽസംഗ കേസിലെ മുഖ്യപ്രതിയാണ് ഇപ്പോൾ റിമാൻഡിൽ ഉള്ള കൊടും ക്രിമിനൽ ‘മരണ സുബിൻ’ എന്ന് വിളിക്കപ്പെടുന്ന സുബിൻ.
ബെംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഖ്യപ്രതി സുബിനെ പൂട്ടാൻ പൊലീസ് കാപ്പ നടപടികൾ വേഗത്തിലാക്കി ജയിലിൽ തന്നെ കിടത്താൻ നടപടിയായി. കാപ്പാ ശുപാർശ എസ്പി കളക്ടർക്ക് കൈമാറി. കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന.
