കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ച പോറ്റി പുറത്തിറങ്ങും അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. നേരത്തെ, ദ്വാരപാലക പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു എങ്കിലും രണ്ടാമത്തെ കേസിലും പ്രതിയായിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ഉടൻ പുറത്തിറങ്ങും
