ന്യൂഡൽഹി: കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി.കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം. നീതിയുടെ ചെലവിൽ ഇത്തരം വൈകലുകൾ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.ഇക്കാര്യത്തിൽ ഹൈക്കോടതികൾക്കായി നിർദേശം ആവശ്യമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പറഞ്ഞതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചു.
കേസുകളിൽ വാദം കേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ല; ഹെെക്കോടതി ജഡ്ജിമാരോട് സുപ്രീംകോടതി
