പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

1985-2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ല​യാ​ളം സി​നി​മ​ക​ൾ​ക്കാ​യി ഹി​റ്റ് ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യ വ്യ​ക്തി​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ്. 1981ൽ ​പ്രേ​മ​യു​ദ്ധ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ത​മ്പി ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ രാ​ജാ​വി​ന്‍റെ മ​ക​നി​ലെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ പ്രി​യ​ങ്ക​ര​നാ​ക്കി.

രാ​ജാ​വി​ന്‍റെ മ​ക​ന്‍, വി​ളം​ബ​രം, വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍, ദൗ​ത്യം, ഭൂ​മി​യി​ലെ രാ​ജാ​ക്ക​ന്‍​മാ​ര്‍, വ്യൂ​ഹം, കു​ട്ടേ​ട്ട​ന്‍, അ​പ്പു(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), മ​ഹാ​യാ​നം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), നാ​ടോ​ടി, കാ​ഴ്ച​യ്ക്ക​പ്പു​റം, എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ, കി​ലു​ക്കം, ജോ​ണി വാ​ക്ക​ര്‍, ദേ​വാ​സു​രം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), ധ്രു​വം, വാ​ല്‍​സ​ല്യം, പൈ​തൃ​കം, സൈ​ന്യം, സോ​പാ​നം, മി​ന്നാ​രം, മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​ക്കിംഗ്, മാ​ന്ത്രി​കം, സ്ഫ​ടി​കം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ എ​സ്.​പി. വെ​ങ്കി​ടേ​ഷ് മലയാളികൾക്ക് പ്രിയങ്കരനാണ്.

Leave a Reply

Your email address will not be published. Required fields are marked *