കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ.
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അജിത് കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് ലോക്കൽ പോലീസിൽ നിന്ന് മാറ്റി സിബിഐയോ ക്രൈംബ്രാഞ്ചോ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.
