ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിൻറെ കരട് തയ്യാറായി. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം ഒമ്പതിന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു. പ്രതികൾ ഒരോരുത്തരായി ജാമ്യം തേടി പുറത്തിറങ്ങുകയാണ്.

ഇതിനിടെയാണ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ടുപോകുന്നത്. അടുത്തയാഴ്ച കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി നീക്കം. ഇതിനിടെ, കേസിലെ മുഖ്യസാക്ഷികൽ കോടതിയിൽ രഹസ്യമൊഴി നൽകി.

ജ്വല്ലറി ജീവനക്കാരനായ കൽപേഷ് അടക്കമുള്ളവരാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ നിന്നും സ്വർണം കൽപേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചത്. കേസിൽ അറസ്റ്റിലായ ചിലരെ മാപ്പു സാക്ഷികളാക്കാനും നീക്കമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും കേസിൽ സാക്ഷികളാണ്.

Leave a Reply

Your email address will not be published. Required fields are marked *