തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തെല്ലാം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്ന് അത് പിന്നീട് വിശദീകരിക്കാമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സി.പി.എം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
