സിജെ റോയിയുടെ മരണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി

ന്യൂഡൽഹി: കോൺഫിഡൻറ് ഗ്രൂപ്പിൻറെ ചെയർമാൻ സി.ജെ. റോയിയുടെ മരണം പാർലമെൻറിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്.

കിറ്റെക്സ് ഗാർമെൻറസിൻറെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വൻറി 20 പാർട്ടിയുടെ പ്രസിഡൻറുമായ ആൾ എൻ‌ഡി‌എയിൽ ചേർന്നിരുന്നു. ഇത്, എൻ‌ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിൻറെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ്‌ എന്ന ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്നും ഹൈബി ഈഡൻ എം പി തൻറെ അടിയന്തര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവൺമെൻറ് ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദ്ദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി ജെ പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *