തിരുവനന്തപുരം: സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരൻ അതിവേഗപാത നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാൻ അംഗീകരിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോ എന്നും വി ഡി സതീശൻ ചോദിച്ചു.
സി ജെ റോയിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട്. മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം. റോയിയെപ്പോലൊരാൾ ആദായക നികുതി റെയ്‌ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ശിവൻകുട്ടിയുമായി സംവാദമില്ല. നേമത്ത് മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഇതൊന്നും ശിവൻകുട്ടിയുടെ ബുദ്ധിയല്ല. എകെജി സെൻ്ററിലെ ചിലരുടെ വളഞ്ഞ ബുദ്ധിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
