നിയമസഭ സമ്മേളനം ഇന്നുമുതല്‍ വീണ്ടും ആരംഭിക്കും

തിരുവനന്തപുരം : മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.

വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *