ദീ​പ​ക്കി​ൻറെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോടതി പ​രി​ഗ​ണി​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ ബ​സ്സി​ൽ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെയാണ് ദീപക് ആത്മഹത്യ ചെയ്തത് കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഷിം​ജി​ത ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം കോ​ട​തി​യി​ലും ആ​വ​ർ​ത്തി​ക്കും. സം​ഭ​വം ന​ട​ന്ന ബ​സി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൻറെ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യ​മു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും പ്രോ​സി​ക്യൂ​ഷ​ൻറെ വാ​ദം.

Leave a Reply

Your email address will not be published. Required fields are marked *