ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക കേസിൽ ജാമ്യം, കട്ടിളപ്പാളിക്കേസിൽ റിമാൻഡിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക കേസിൽ ജാമ്യം. എന്നാൽ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജയിൽമോചിതനാകാൻ സാധിക്കില്ല. ഈ കേസിൽ റിമാൻഡിൽ തുടരും.

നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക് ഇതുവരെ സാധിച്ചില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *