നിയമസഭ സമ്മേളനം ആരംഭിച്ചു; സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറഞ്ഞ് ​ഗവർണർ, കേന്ദ്ര സർക്കാരിന് വിമർശനം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സർക്കാരിൻറെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിൻറേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിർമാർജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിൻറെ ആദ്യ ഭാഗത്തിൽ ഗവർണർ സൂചിപ്പിച്ചു.

കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തിൽ ഗവർണർ വിമർശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും ഗവർണർ വിമർശിച്ചു.

കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *