മൂന്നാം ബലാത്സംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ അടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു.

തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാഹുലിൻ്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കോടതിയിലെത്തി ജാമ്യാപേക്ഷ സമർപ്പിക്കും. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *