മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ഭീക്ഷണി; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ അന്വേഷണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: രാജസ്ഥാനിലെ ഹവാമഹൽ മണ്ഡലത്തിൽ കരട് പട്ടികയിൽ നിന്ന് 470 മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് ബിഎൽഒയുടെ ആത്മഹത്യ ഭീഷണി. കിർത്തികുമാർ എന്ന ബിഎൽഒയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 974 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബിജെപി ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *