നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയാകാനും സ്ഥാനാർത്ഥിയാകാനും താൻ ഇല്ലെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയായി ആരെയും ഉയർത്തിക്കാട്ടുന്ന രീതി കോൺഗ്രസിനില്ലെന്നും അതിനാൽ പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി രീതിയനുസരിച്ച് എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയം കണ്ടാൽ 24 മണിക്കൂറിനകം മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, മുഖ്യമന്ത്രിയുടെ പേരിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *