ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം

ന്യൂ ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ താപനില ശരാശരിയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് താഴെ വരെയാണ് രേഖപ്പെടുത്തുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി.

താപനില കുറഞ്ഞതോടെ ഡൽഹിയിൽ പുകമഞ്ഞു രൂക്ഷമായി. വായുമലിനീകരണം കൂടിയതാണ് ഡൽഹിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.

ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസ് ആണ്. ശൈത്യ തരംഗം രൂക്ഷമായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് സർക്കാർ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *