കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിർത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തിൽ 25 സെൻറ് സ്ഥലം അനുവദിച്ച് സംസ്ഥാന സർക്കാർ. മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതൽ തുടർച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതൽ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വർഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകൾ അവതരിപ്പിച്ചു.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന റെക്കോഡും കെഎം മാണിയുടെ പേരിലാണ്. കാൽ നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമിയും അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നൽകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സർക്കാർ ഭൂമി കൈമാറിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *