കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. നഴ്സുമാരുടെ നില ഗുരുതരമായി തുടരുകയാണ്. ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. ഉൾപ്പെട്ടവർ കൂടുതലും ആരോഗ്യ പ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. കേന്ദ്രം സംസ്ഥാനത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു
