ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശം. 2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.

തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *