കൊച്ചി: 2024 ഡിസംബർ 29ന് നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് വേദി തകർന്ന് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പാലാരിവട്ടം പോലീസ് നരഹത്യ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നരഹത്യ കുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അപകടത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമയുമായ ജനീഷിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി. എസ്. ഡയസിൻ്റെ നടപടി.
