ഐഷ പോറ്റിയെ ഷാൾ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശൻ

പത്തനംതിട്ട: കൊട്ടാരക്കര മുൻ എം എൽ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ. കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാർട്ടി പരിപാടികളിൽ നിന്നെല്ലാം അകന്നു നിൽക്കുകയായിരുന്നു. പാർട്ടി ചുമതലകളിൽ നിന്നും പൂർണമായും പിൻവാങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും.

ആരോഗ്യ കാരണങ്ങളാൽ പൊതുവേദികളിൽ നിന്നും മാറുന്നുവെന്നായിരുന്നു അവർ നേതൃത്വത്തെ അറിയിച്ചത്, എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികൾ നൽകുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ വി ഡി സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *