‘കേരളാ കോൺഗ്രസ് എമ്മിൽ അഭ്യൂഹങ്ങൾ ഒന്നുമില്ല’; മുന്നണിമാറ്റത്തെ തള്ളി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ അഭ്യൂഹങ്ങളില്ലെന്നും ചർച്ചകൾ നടന്നോ എന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിൻ. അഭ്യൂഹങ്ങൾക്കിടെ മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായിരുന്നു. തുടരും എന്ന ക്യാപ്ഷനിൽ ഫേസ്ബുക്കിൽ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള നേതാക്കൾക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. മുമ്പ് പാർട്ടിനയം ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാർമികതയും കേരളാ കോൺഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

കേരള കോൺഗ്രസുമായി ബന്ധപ്പെട്ട വാർത്തകൾ പലസ്ഥലത്ത് നിന്നും ഉദയം ചെയ്യാറുണ്ട്. അതിനൊക്കെ മറുപടി പറയണമെങ്കിൽ വലിയ പാടാ. ഞങ്ങളെന്തിനാണ് ഈ കാര്യം ചർച്ച ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ചെർമാൻ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഇന്ന് പങ്കെടുക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച നടന്നതായി എനിക്ക് അറിയില്ല. ആരാണ് ചർച്ച നടത്തിയത്. എന്ത് ചർച്ച. ഇതൊക്കെ പറയേണ്ടത് ചെയർമാനാണ്. അദ്ദേഹം വിശദീകരിച്ചിട്ടുണ്ടല്ലോ. കേരള കോൺഗ്രസുകളെ കുറിച്ച് എക്കാലത്തും ഇങ്ങനെ പല വാർത്തകളും വന്നിട്ടുണ്ട്. മധ്യമേഖല ജാഥയിൽ പങ്കെടുക്കില്ലെന്ന് ആരുപറഞ്ഞു – അദ്ദേഹം പറഞ്ഞു

ഞങ്ങൾക്ക് ക്രെഡിബിലിറ്റിയും ധാർമ്മികതയും ഉണ്ട്. ഒരു സഭയും കേരള കോൺഗ്രസിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടില്ല. സോണിയ ഗാന്ധി ജോസ് കെ മാണിയോട്ട് സംസാരിച്ചതായി എന്നോട് ആരും പറഞ്ഞിട്ടില്ല. ഞാൻ എന്നും ഫോണിൽ സംസാരിക്കുന്നുണ്ട്. ഇടത് ഭരണം തുടരും. അതിൽ എന്തെങ്കിലും സംശയം ഉണ്ടോ. വ്യക്തിപരമായ സാഹചര്യത്തിലാണ് ചെയർമാൻ പങ്കെടുക്കാത്തത്. വിശ്വാസ പ്രമാണങ്ങളെ അടിയറ വയ്ക്കുന്ന തീരുമാനം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *