സംസ്ഥാന സ്കൂൾ കലോത്സവം; മത്സരവിവരങ്ങൾ തത്സമയം അറിയാൻ ‘ഉൽസവം’ മൊബൈൽ ആപ്പ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ മത്സരവിവരങ്ങൾ തത്സമയം അറിയാൻ ഉൽസവം മൊബൈൽ ആപ്പ്. ‘KITE Ulsavam’ എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഉൾപ്പെടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയുമാണ് കൈറ്റ് കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്

ഉൽസവം ആപ്പിലൂടെ വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം അറിയാൻ സാധിക്കും. കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ഐ ടി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *