തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി അന്വേഷണ സംഘം കോടതിയിൽ ഹർജി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന കർശന നിർദ്ദേശത്തോടെ ആണ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ യുവതിയെ വീണ്ടും അപമാനിച്ചു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തുടർന്ന് ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി ആവശ്യപ്പെടുകയായിരുന്നു.
അതിജീവിതയെ വീണ്ടും അപമാനിച്ചു; രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ച് കോടതി
