രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടാൻ സ്പീക്കർ

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചതോടെ അയോ​ഗ്യതാ നടപടിക്ക് നിയമോപദേശം തേടാൻ സ്പീക്കർ എ എൻ ഷംസീർ. ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്‌സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *