കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 20 ദിവസത്തേക്ക് വീണ്ടും പരോൾ. ശനിയാഴ്ചയാണ് പരോൾ അനുവദിച്ചത്.ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ അധികൃതരുടെ വാദം. നേരത്തെ രജീഷടക്കമുള്ളവർക്ക് പരോൾ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമർശനം ഉയർന്നിരുന്നു. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
അതേ സമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സർക്കാർ എതിർത്തിരുന്നില്ല.
