സി പി എം നേതാവ് എ​സ് ​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​. ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കാനാണ് തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ ​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു.

ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്താ​ലും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2006 മു​ത​ൽ 2021 വ​രെ തു​ട​ർ​ച്ച​യാ​യ 15 വ​ർ​ഷം അ​ദ്ദേ​ഹം ദേ​വി​കു​ളം മ​ണ്ഡ​ല​ത്തെ പ്രതിനിധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *