ന്യൂഡൽഹി: 28 ന് ആരംഭിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നിർമല സീതാരാമൻ ഇന്ന് ചർച്ച നടത്തും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും ആരായാനാണ് കേന്ദ്ര ധനമന്ത്രി യോഗം വിളിച്ചത്.
വൈകുന്നേരം മൂന്നിന് ധനകാര്യ മന്ത്രാലയത്തിൽ വച്ചാണ് യോഗം ചേരുന്നത്. കാലാകാലങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് അടക്കമുള്ള കാര്യങ്ങൾ കെ.എൻ.ബാലഗോപാൽ യോഗത്തിൽ ഉന്നയിക്കും. ഒപ്പം ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന ലഭിക്കണമെന്നും ആവശ്യപ്പെടും.
