മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റൺ : പി വി സിന്ധു സെമിയിൽ

കോലാലംപൂർ: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധു സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചി പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്ധു മുന്നേറിയത്. ആദ്യ ഗെയിമിൽ 21-11 എന്ന സ്കോറിന് സിന്ധു ആധിപത്യം പുലർത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കും പരിക്കിനും ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സിന്ധുവിന്റെ ഒരു വർഷത്തിനിടയിലെ ആദ്യ സെമിഫൈനൽ പ്രവേശനമാണിത്. വനിതകളിൽ സിന്ധു പ്രീ ക്വാർട്ടറിൽ ജപ്പാന്റെ ടോമോക മിയാസാക്കിയെ നേരിട്ടുള്ള ഗെയിമുകളിൽ (21–18, 21–13) മടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *