ഓസ്കാർ; മികച്ച ചിത്രത്തിനുള്ള മത്സരത്തിന് അർഹത നേടി കാന്താരയും തന്‍വി ദി ഗ്രേറ്റും

മുംബൈ: മികച്ച ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് അർഹത നേടി രണ്ട് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി ദി ഗ്രേറ്റ്’ എന്നീ ചിത്രങ്ങൾ അക്കാദമി പുറത്തുവിട്ട 201 സിനിമ പട്ടികയില്‍ ഇടം നേടിയത്.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹോംബൗണ്ട് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 22 നാണ് ഓസ്‌കാറിനായുള്ള അന്തിമ പട്ടിക പുറത്തുവിടുക. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *