നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിനോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെഎസ്‌യു

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെഎസ്‌യു. സംസ്ഥാന നേതൃത്വത്തിലെ നേതാക്കൾ മത്സരിക്കാനാണ് തീരുമാമനം. 16 സീറ്റുകളാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് 30 ശതമാനത്തോളം സീറ്റുകൾ ചോദിക്കാൻ തയാറെടുക്കുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് കെഎസ്‌യു കൂടി ആവശ്യവുമായി രംഗത്തെത്തുന്നത്.

അലോഷ്യസ് സേവിയർ – പീരുമേട്, ആൻ സെബാസ്റ്റ്യൻ – ഇരിഞ്ഞാലക്കുട , യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂർ, അർജുൻ രാജേന്ദ്രൻ – ആറ്റിങ്ങൽ, വി ടി സൂരജ് – ബാലുശ്ശേരി എന്നിങ്ങനെ മത്സരിക്കാമെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. വിഷയം ചർച്ച ചെയ്യാൻ അടുത്തയാഴ്ച തിരുവനന്തപുരത്ത് കെഎസ്‌യുവിന്റെ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *