ക​പ്പ​ല്‍ അ​പ​ക​ടം; ബാ​ങ്ക് ഗ്യാ​ര​ന്‍റി തു​ക ഹൈ​ക്കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച് ക​പ്പ​ൽ ക​മ്പ​നി

കൊ​ച്ചി: മെ​യ് മാ​സ​ത്തിൽ കേ​ര​ള തീ​ര​ത്തു​ണ്ടാ​യ ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ൽ ബാ​ങ്ക് ഗ്യാ​ര​ന്‍റി തു​ക ഹൈ​ക്കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച് ക​പ്പ​ൽ ക​മ്പ​നിയായ മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​. എ​ൽ​സ-3 എ​ന്ന ക​പ്പ​ലായിരുന്നു അപകടത്തിൽ പെട്ടത്.

1227.62 കോ​ടി രൂ​പ​യാ​ണ് എം​എ​സ്‌​സി ക​മ്പ​നി കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച​ത്. നേ​ര​ത്തേ ക​മ്പ​നി തു​ക കെ​ട്ടി​വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​എ​സ്‌​സി അ​കി​റ്റേ​റ്റ-2 എ​ന്ന ക​പ്പ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ബാ​ങ്ക് ഗ്യാ​ര​ന്‍റി തു​ക കെ​ട്ടി​വ​ച്ച​തോ​ടെ ക​പ്പ​ൽ വി​ട്ട​യ​ക്കാൻ ഹൈ​ക്കോ​ട​തി അനുവാദം നൽകി. ക​പ്പ​ല്‍ അ​പ​ക​ട കേ​സി​ൽ വി​ധി അ​നു​കൂ​ല​മാ​യാ​ല്‍ പ​ലി​ശ ഉ​ൾ​പ്പെ​ടെ ഈ ​തു​ക സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കും.

അ​പ​ക​ട​ത്തി​ൽ 9,531 കോ​ടി രൂ​പ​യു​ടെ നാ​ശം പ​രി​സ്ഥി​തി​ക്ക് സം​ഭ​വി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ർ ന​ൽ​കി​യ അ​ഡ്മി​റാ​ലി​റ്റി സ്യൂ​ട്ടി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വുണ്ടായിരിക്കുന്നത്. എ​ന്നാ​ൽ 136 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​മ്പ​നി​ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *