പ്രവാസിയെ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു എ​​​ത്തി​​​യ​​​ പ്രവാസിയെ മാ​​​ല പൊ​​​ട്ടി​​​ക്ക​​​ല്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​രം നൽകാൻ ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി.

15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍​ത്ത​​​തി​​​ലൂ​​​ടെ മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും പൊ​​​തു മ​​​ധ്യ​​​ത്തി​​​ല്‍ അ​​​വ​​​ഹേ​​​ളി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ത​​​ല​​​ശേ​​​രി ത​​​ജ്‌​​​നാ​​​സി​​​ല്‍ വി.​​​കെ. താ​​​ജു​​​ദീ​​​ന് 10 ല​​​ക്ഷം രൂ​​​പ​​​യും ഭാ​​​ര്യ​​​ക്കും മൂ​​​ന്നു മ​​​ക്ക​​​ള്‍​ക്കു​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും ന​​​ല്‍​കാ​​​ന്‍ ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

താ​​​ജു​​​ദ്ദീ​​​നും ഭാ​​​ര്യ​​​യും മൂ​​​ന്ന് മ​​​ക്ക​​​ളു​​​മാ​​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളാ​​​യ എ​​​സ്‌​​​ഐ പി. ​​​ബി​​​ജു, എ​​​എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ യോ​​​ഗേ​​​ഷ്, ടി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്ന് ഈ ​​​തു​​​ക നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന കാ​​​ര്യം സ​​​ര്‍​ക്കാ​​​രി​​​ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

2018 ജൂ​​​ണ്‍ 11നായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *