ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​മ​ര്‍​പ്പി​ച്ചില്ല; ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഇതുവരെ സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ കോടതി അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യിരുന്നു. ഇത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റിസു​മാ​രാ​യ രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ വി​മ​ർ​ശ​നം.

ബി​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു മാ​സം കൂ​ടി സ​മ​യം ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ഇത് കോ​ട​തി അ​നു​വ​ദി​ച്ചു. ഇപ്പോൾ നൽകിയത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *