കൊല്ലം : കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ എൽ ഡി എഫ് തീരുമാനം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. അതേസമയം എംഎൽഎ എം മുകേഷിന് ഇനി സീറ്റ് നൽകില്ല. കൊല്ലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ് ആർ രാഹുൽ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻ ദേവ് എന്നീ പേരുകൾ പരിഗണനയിൽ ഉള്ളതായാണ് വിവരം.
സിപിഐഎം ഏറെ പ്രാധാന്യത്തോടെ കാണുന്ന മണ്ഡലമാണ് കുണ്ടറ. നിലവിൽ പി സി വിഷ്ണുനാഥാണ് കുണ്ടറ എം എൽ എ. മണ്ഡലം പിടിച്ചെടുക്കുകയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.
